MMS വനിതാ വിങ് വനിതാ ദിന സംഗമം നടത്തി

ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം വനിതാ വിങ് നേതൃത്വത്തിൽ വനിത ദിനം പ്രമാണിച്ച് വനിതാ ദിന സംഗമവും വനിതാ ദിന ക്വിസ് മത്സരവും സംഘടിപ്പിചു, ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടി ബഹ്റൈൻ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഹെഡ്, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും കൂടിയായ ശ്രീമതി ശേമിലി പി ജോൺ ഉദ്ഘാടനം ചെയ്തു, mms എക്സിക്യൂട്ടീവ് അംഗം ശ്രീമതി ബാഹിറ അനസ് അധ്യക്ഷയായി, ഗൾഫ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ടർ ശ്രീമതി രാജി ഉണ്ണികൃഷ്ണൻ,രക്ഷാധികാരി ഏബ്രഹാം ജോൺ, മുഹറഖ് മലയാളി സമാജം പ്രസഡന്റ് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, മുൻ പ്രസിഡൻറ് അനസ് റഹിം, ജോയന്റ് സെക്രട്ടറി ലത്തീഫ് k, മെമ്പർഷിപ്പ് സെക്രട്ടറി നിസാർ മാഹി,ഫ്രന്റ്സ് അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ് ജമീല,
കുടുംബ സൗഹൃദവേദി വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി മിനി മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, മുൻ സെക്രട്ടറി സുജ ആനന്ദ് സ്വാഗതവും mms വൈസ് പ്രസിഡന്റും വനിതാ വിഭാഗം കോർഡിനെറ്ററുമായ ദിവ്യ പ്രമോദ് നന്ദി പറഞ്ഞു.