ചർച്ച സംഘടിപ്പിച്ചു

ബഹ്‌റൈൻ : ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഇടതുപക്ഷ ഭരണം – പ്രവാസി കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, നവകേരള കോർഡിനേഷൻ കമ്മറ്റി സെക്രട്ടറി ഷാജി മൂതല , ഒഐസിസി ദേശീയ കമ്മറ്റി അംഗം സൽമാനുൽ ഫാരിസ്, കെഎംസിസി സെക്രട്ടറി ഫൈസൽ ഇ.പി. ബഹ്‌റൈൻ   പ്രതിഭ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ പങ്കെടുത്തു. അനസ് യാസിൻ മോഡറേറ്ററായിരുന്നു.