കോട്ടയം പ്രവാസി ഫോറം സഹായധനം കൈമാറി.

ബഹ്‌റൈൻ : മാധ്യമ പ്രവർത്തകനും കോട്ടയം പ്രവാസി ഫോറത്തിന്റെ സ്ഥാപകരിലൊരാളായ ജോമന്റ് കുടുംബത്തിനുള്ള സഹായധനമായ 2 ലക്ഷം രൂപ കോട്ടയം പ്രവാസി ഫോറം ജനറൽ സെക്രട്ടറി സിജു പുന്നവേലി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ കൈമാറി.ബഹ്‌റൈനിലെ സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന ജോമോൻ കുരിശിങ്കൽ. കോവിട് കാലത്ത് നിരവധി ആൾക്കാർക്ക് ഫുഡ്‌ കീറ്റ് നൽകിയും,ധനസഹായം എത്തിച്ചും മലയാളികളുടെ കണ്ണീരൊപ്പാൻ നിലകൊണ്ട ജോമോന്റെ കുടുംബത്തിൻറെ അവസ്ഥ വളരെ പരിതാപകരമാണ്.ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത അവസ്ഥയിലാണ്.ആശ്രയമറ്റ കുടുംബത്തെ സഹായിക്കാൻ ജോമോനെ സ്നേഹിക്കുന്ന ബഹ്‌റൈൻ പ്രവാസികൾ മുൻപോട്ട് വരണമെന്നും, അതോടപ്പം കോട്ടയം പ്രവാസി ഫോറം നടത്തിയ ധനസമാഹരണം വൻ വിജയമാക്കാൻ സഹകരിച്ച കൂട്ടായ്മയിലെ ഓരോ അംഗങ്ങളും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു എന്ന് കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ്. സോണിസ് ഫിലിപ്പ് പറഞ്ഞു. ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ജോമോന്റെ കുടുംബത്തെ സഹായിക്കണം എന്ന് കോട്ടയം പ്രവാസി ഫോറത്തിന് വേണ്ടി
സിജു പുന്നവേലി തദവസരത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടു.