മനാമ:മലപ്പുറം ഡിസിസി പ്രസിഡൻ്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി യും ആയിരുന്ന അഡ്വ.വി വി പ്രകാശിൻ്റെ ആകസ്മിക നിര്യാണത്തിൽ ഐ വൈ സി സി അനുശോചിച്ചു. അദ്ദേഹത്തിൻ്റെ മരണം കോൺഗ്രസ്സ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്, നിസ്വാർത്ഥ പ്രവർത്തകനും കോൺഗ്രസിലെ സൗമ്യനായ നേതാക്കളിൽ പ്രമുഖനും ആയിരുന്നു അദ്ദേഹം എന്ന് ഐ വൈ സി സി പ്രസിഡൻ്റ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ പ്രസ്താവനയിലൂടെ അനുശോചിച്ചു കൊണ്ട് പറഞ്ഞു.