ബഹ്‌റൈനിൽ 1182 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു – രോഗമുക്തി 1024

മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം(april 30 ) 15 ,428 പേരിൽ നടത്തിയ പരിശോധനയിൽ1182 പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 451 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ എണ്ണം 10 ,360 ആയി . 1024 പേർക്കാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടി യത് ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,65 ,928 ഉയർന്നു .646 പേർക്കാണ് ഇതുവരെ കോവിഡ് കാരണം ജീവഹാനി സംഭവിച്ചത്. 6,93 ,423 ആദ്യ ഡോസും 5,41 ,747 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു .

കോവിഡ് വാക്സിൻ സ്വീകരിക്കുവാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ Beaware ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം