ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യം,കൈയ്യെഴുത്ത് മാഗസിൻ “കൈയ്യൊപ്പ്” പ്രകാശനം ചെയ്തു .

മനാമ : ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2020 – 2021 വർഷത്തെ കൈയ്യെഴുത്ത് മാഗസിൻ “കൈയ്യൊപ്പ്” സഖ്യം പ്രസിഡന്റ് റവ. മാത്യു കെ. മുതലാളി , സഖ്യം വൈസ് പ്രസിഡന്റും KCEC പ്രസിഡന്റും ആയിരിക്കുന്ന റവ. വി.പി. ജോൺ അച്ചന് നൽകി , വിശുദ്ധ ആരാധന മദ്ധ്യേ പ്രകാശനം നിർവഹിച്ചു.തദവസരത്തിൽ സഖ്യം ലേഡി സെക്രട്ടറി ശ്രീമതി . ദീപ്തി ബിജു , മാഗസിൻ സബ് കമ്മറ്റി അംഗം കുമാരി . ഹന്ന റേച്ചൽ ഏബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.

സഖ്യം വൈസ് പ്രസിഡന്റ് ശ്രീമതി. ഡെൻസി അനോജ് മാഗസിൻ ചീഫ് എഡിറ്ററായും , അസോസിയറ്റ് എഡിറ്റേഴ്സ് ആയി രേവതി കെവിൻ , ഹന്ന റേച്ചൽ എബ്രഹാം , മന്ന ഗ്രേയ്സ് ജോൺ , ഹർഷ ആൻ ബിജു എന്നവരോടൊപ്പം ചേർന്നു പ്രവർത്തിച്ച റിയാ മേരി ജോൺ,
കൈയൊപ്പ് എന്ന പേര് നിർദ്ദേശിച്ച സഖ്യം കമ്മറ്റി മെമ്പറും പ്രയർ സെൽ കൺവീനറുമായ ശ്രീ. ജോൺ ടി. മാത്യു എന്നിവരെ പ്രത്യേകം അഭിനന്ദനം അറിയിച്ചു.