സൗദിയിലെ കോൺഗ്രസ് നേതാവ് പി എം നജീബ് നിര്യാതനായി.

സൗദി അറേബ്യ : ഒഐസിസി ദമാം പ്രസിഡന്റ് കോവിഡ്  ബാധിച്ചു നാട്ടി ൽ നിര്യാതനായി. സൗദി അറേബ്യയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനായിരുന്നു അദ്ദേഹം കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയാണ്.
കോൺഗ്രസ് അനുകൂല സംഘടന സൗദി ഘടകം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു ആളായിരുന്നു അദ്ദേഹം.ഐ എൻ ടി യു സി മുൻ സംസ്ഥാന പ്രസിഡന്റ് സാദിരിക്കോയ യുടെ മകനാണ് പരേതൻ. ബേപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന സഹോദരൻ അഡ്വക്കേറ്റ് പി എം റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മാസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു. ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡിനോടൊപ്പം നിമോണിയായും പിടികൂടിയിരുന്നു അതിനെ തുടർന്നായിരുന്നു അന്ത്യം.ഭാര്യ സീനത്ത് മക്കൾ സന,സഅദ്.
കോവിഡ് ബാധിച്ചു ആശുപത്രി കിടക്കയിൽ വച്ച് അദ്ദേഹം കോവിഡ് അനുഭവം തന്റെ ഫേസ്ബുക് പേജിലൂടെ പങ്ക് വച്ചിരുന്നു.
https://m.facebook.com/story.php?story_fbid=10226010259779902&id=1138119103