ബഹ്‌റൈനിൽ 1418 പുതിയ കേസുകൾ – 987 പേർക്ക് രോഗമുക്തി

ബഹ്‌റൈൻ : പ്രതിദിന കോവിഡ് കേസുകളുടെ ഏറ്റവും ഉയർന്ന കണക്കു കഴിഞ്ഞ ദിവസം പുറത്തു വന്നു . 16,235 പേരിൽ നടത്തിയ പരിശോധനയിൽ ആണ് 1418 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് . ഇവരിൽ 526 പേര് പ്രവാസികൾ ആണ് . ഇതോടെ ബഹ്റിനിൽ കോവിഡ് ബാധിതരുടെ എണ്ണം 11,366 ആയി ഉയർന്നു . 987 പേർക്കാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത് . ഇതോടെ അകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,69,852 ആയി ഉയർന്നു . 662 പേർക്കാണ് കോവിഡ് കാരണം ജീവഹാനി സംഭവിച്ചത് . 7,47,409 പേര് ആദ്യ ഡോസും 5,54,364 പേര് രണ്ടാം ഡോസും വാക്സിൻ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു .
കോവിഡ് വാക്‌സിൻ സ്വീകരിക്കുവാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ Beaware ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം