മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ 2021 ഏപ്രിൽ 30 വരെ, കേരള പ്രവാസി വെൽവെയർ ബോർഡ് ക്ഷേമനിധിയിൽ ചേരുന്നതിന് അപേക്ഷ നൽകിയ മുഴുവൻ അപേക്ഷരുടെയും കാർഡുകൾ എത്തിച്ചേർന്നതായി സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയുടെയോ (35320667), ഹെൽപ് ഡസ്ക്ക് അംഗം സക്കറിയ എബ്രഹാമിന്റെയോ (39827543) നമ്പറിൽ അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച റെസിപ്റ്റ് വാട്സാപ്പിൽ അയച്ചു നൽകിയാൽ കാർഡുകൾ ലഭ്യമാക്കാം.