ഈദ്‌ – ഒമാനിൽ 460 തടവുകാർക്ക് മോചനം

മസ്കറ്റ് : ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 460 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻസൈദ്‌ മാപ്പ് നല്കി മോചിപ്പിച്ചു , രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് തിരികെ നാട്ടിലേക്ക് മടങ്ങാൻ പൊതുമാപ്പ് പ്രക്യാപിച്ചിരുന്നു , ഇതുകൂടാതെആണ് പ്രാവാസികൾ അടങ്ങുന്നകുറ്റവാളികളെമോചിപ്പിച്ച്‌കൊണ്ട് സുൽത്താൻ ഉത്തരവ്ഇട്ടിരിക്കുന്നത്. ഇതിൽ വിവിധ രാജ്യക്കാരായ 161 വിദേശികളും ഉൾപ്പെടും, രാജ്യത്തിൻ്റെ സുപ്രീം കമാന്‍ഡര്‍എന്ന അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.