മനാമ: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവും കരുത്തുറ്റ വനിതയുമായിരുന്ന കെആര്‍ ഗൗരിയമ്മയുടെ വിയോഗത്തില്‍ കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാധാരണ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനശബ്ദമായി മാറിയ ഗൗരിയമ്മ ജീവിതം തന്നെ സമരമാക്കിയ നേതാവായിരുന്നെന്ന് സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയായിരുന്ന ഗൗരിയമ്മയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. അവരുടെ അനുഭവങ്ങളും രാഷ്ട്രീയ ജീവിതവും കേരള രാഷ്ട്രീയ ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും. അസാധാരണ മനക്കരുത്തും സംഘടനാ മികവുമുള്ള നേതാവായിരുന്നു ഗൗരിയമ്മയെന്നും നേതാക്കള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു