ബഹ്‌റൈൻ : അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ കെആര്‍ ഗൗരിയമ്മയുടെ വേര്‍പാടില്‍ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റര്‍ വർക്കിംഗ് പ്രസിഡന്റ് മുഹമ്മദാലിയും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചിച്ചു. സര്‍ സി പിയുടെ കാലത്തെ പോലിസിന്റെ കടുത്ത പീഢനങ്ങള്‍ക്കിരയാകേണ്ടിവന്ന അവര്‍ക്ക് സ്വാതന്ത്ര്യലബ്ധിക്കു ശേഷവും കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നത്. സ്വന്തം നിലപാടുകള്‍ക്കും ഉള്‍ക്കൊണ്ട ആദര്‍ശത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ധീര വിപ്ലവകാരിയായ ഗൗരിയമ്മയുടെ ത്യാഗ സന്നദ്ധതയും സമര്‍പ്പണവും എക്കാലത്തും പ്രചോദനമാണ്. അവരുടെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കാളിയാകുന്നതായും അനുശോചനസന്ദേശത്തില്‍ പറഞ്ഞു.