യു. എ. ഇയിൽ ഈദുൽ ഫിത്തർ വ്യാഴാഴ്ച

ദുബൈ : ഇന്ന് യുഎഇയിൽ മാസപ്പിറവി കാണാത്തതിനാൽ, മെയ് 12 ബുധനാഴ്ച, വിശുദ്ധ റമദാൻ മാസത്തിന്റെ അവസാന ദിവസവും ഈദ് അൽ ഫിത്തർ മെയ് 13 വ്യാഴാഴ്ചയും ആയിരിക്കും.
യുഎഇ നിവാസികൾ ഇതുപ്രകാരം ശനിയാഴ്ച വരെ ഈദ് അവധിദിനങ്ങൾ ലഭിക്കുന്നതാണ്.
സൗദി അറേബ്യയും മാസപ്പിറവി കണ്ടില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.രാജ്യത്തുടനീളമുള്ള പള്ളികൾ കർശനമായ കോവിഡ് സുരക്ഷാ നിയമങ്ങളോടെ വ്യാഴാഴ്ച ഈദ് അൽ ഫിത്തർ പ്രാർത്ഥന നടത്തും.പ്രഭാഷണമടക്കം പ്രാർത്ഥനയുടെ ആകെ ദൈർഘ്യം 15 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രാർത്ഥനയ്‌ക്ക് 15 മിനിറ്റ് മുമ്പ് പള്ളികളും മുസല്ലകളും തുറന്ന് ഉടൻ അടയ്ക്കുന്നതാണ്.