ഒമാനിൽ ചെറിയ പെരുന്നാൾ നാളെ

മസ്കറ്റ്: മാസ പിറവി ദൃശ്യമായതിനെ തുടർന്നു നാളെ ഒമാനിൽ ഈദ് ആയിരിക്കുമെന്ന് മതകാര്യമന്ത്രാലയംഅറിയിച്ചു.മാസപ്പിറവി നിർണയിക്കുന്നതിന്​ വഖഫ്​, മതകാര്യ മന്ത്രാലയം ഓഫിസിൽ പ്രധാന കമ്മിറ്റിയംഗങ്ങളാണ്​ യോഗം ചേർന്നത്​. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്​ പെരുന്നാൾ ആഘോഷിക്കാൻ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടു. മറ്റ് ഗൾഫ് രാജ്യളിലും നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.