ബഹ്റൈൻ സീറോ മലബാർ സൊസൈറ്റി ഈദ് ആഘോഷിച്ചു.

ബഹ്‌റൈൻ : കാലം സമ്മാനിച്ച മഹാമാരിയിൽ ജീവിതത്തിന്റെ താളം തെറ്റി പോയ നിരവധി സഹജീവികൾക്ക് സാഹോദര്യത്തിൻറെയും, സ്നേഹത്തിൻറെയും ഈദ് ആഘോഷിക്കാൻ അതിജീവനത്തിന്റെ ഫുഡ് കിറ്റുകൾ സമ്മാനിച്ചുകൊണ്ട് സീറോമലബാർ സോസൈറ്റി ഈദ് ആഘോഷിച്ചു.കോവിഡ് മഹാമാരിയിൽ ഒരു കമ്പനിയുടെ ക്യാമ്പിലെ മുഴുവൻ തൊഴിലാളികൾക്കും ജാതിമത വ്യത്യാസങ്ങളില്ലാതെ ഈദ് ആഘോഷങ്ങൾക്ക് സീറോ മലബാർ സോസൈറ്റി ഫുഡ് കിറ്റ് നൽകി.കിറ്റുകളുടെ വിതരണോൽഘാടനം പ്രസിഡണ്ട് ചാൾസ് ആലുക്ക് നിർവഹിച്ചു. ക്യാമ്പിലെ മുഴുവൻ തൊഴിലാളികൾക്കും ചാൾസ് ആലുക്ക ഈദ് ആശംസകൾ നേർന്നു. കഷ്ടതയനുഭവിക്കുന്നവരോടൊപ്പം എന്നും സീറോമലബാർ സോസൈറ്റി ഒരു കരുതലായി ഉണ്ടാകുമെന്ന് തൊഴിലാളികൾക്ക് അദ്ദേഹം ഉറപ്പു നൽകി.വൈസ് പ്രസിഡണ്ട് പൊളി വിതയത്തിൽ ഭാരവാഹികളായ .പോൾ ഉറുവത്ത് .മോൻസി മാത്യു, ശ്രീ. ജോജി വർക്കി, .ഷാജി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും അലക്സ് നന്ദിയും പറഞ്ഞു.