ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിലുള്ള പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തി വച്ച് ബഹ്‌റൈൻ

മനാമ : ബഹറിനിൽ റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി . ഇന്ത്യ . പാകിസ്ഥാൻ . ബംഗ്ലാദേശ് , ശ്രീലങ്ക , നേപ്പാൾ , വിയറ്റ്നാം തുടങ്ങി രാജ്യങ്ങൾ ആണ് കോവിഡ് വ്യാപനം മൂലം റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ . ഈ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വർധനയും നിർദ്ദേശവും പരിഗണിച്ചാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത് .