ബഹ്‌റൈനിൽ മലയാളി കോവിഡ് മൂലം മരണമടഞ്ഞു

ബഹ്‌റൈൻ : പത്തനംതിട്ട ജില്ലയിൽ കോന്നി മല്ലശേരി സ്വദേശി ജേക്കബ് തോമസ് ഇന്ന് പുലർച്ചെ കോവിഡ് മൂലം മരണമടഞ്ഞത് . കോവിഡ് മൂലം BDF ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു അദ്ദേഹം . ആരാദി കൺസ്ട്രക്ഷൻ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അടുത്ത മാസം നാട്ടിലേക്കു പോകാനിരിക്കെ ആയിരുന്നു അന്ത്യം . ഭാര്യ : ജോയ്‌സ് , മക്കൾ : എഫ്രായി , ജെറമി . സംസ്കാരവുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കീഴിൽ നടക്കുന്നതായി ബി കെ എസ് എഫ് അംഗങ്ങൾ അറിയിച്ചു