അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി BICAS-ന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ 11.30 വരെ സൂമിലൂടെ പ്രത്യേക പരിപാടി

ബഹ്‌റൈൻ : ഏഴാമത് അന്താരാഷ്ട്ര യോഗാദിനമാണ്  ജൂൺ ഇരുപത്തിഒന്നിന് ആഘോഷിക്കാൻ പോകുന്നത്. “ക്ഷേമത്തിനായുള്ള യോഗ” എന്ന ആശയത്തിൽ ഊന്നിനിന്നുകൊണ്ടുള്ള ഈ വർഷത്തെ ആഘോഷങ്ങൾ കൊറോണ എന്ന വൈറസ് ആഘാതത്തിൽ നിന്നും ഉയർന്നെഴുനേൽക്കാൻ കെൽപ്പുതകുന്ന ഒന്നാകും.ഇതിന്റെ ഭാഗമായി യോഗാആഘോഷങ്ങൾ കഴിഞ്ഞ നാലാംതീയതിമുതൽ ബഹ്‌റൈനിലും തുടങ്ങിക്കഴിഞ്ഞിരുന്നു. ബഹ്‌റൈൻ ഇന്ത്യൻ എമ്പസിയുമായി ചേർന്ന് നടന്നുവരുന്ന യോഗാ ആഘോഷങ്ങളിൽ BICAS-ന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ 11.30 വരെ സൂമിലൂടെ “My Family Yoga Family” എന്ന പരിപാടി നടത്തപ്പെടുന്നു. ബഹറൈനിലുള്ള ഇരുപതോളം മറ്റ് സംഘടനകളും ഇതിൽ ഭാഗമാകുന്നു. എല്ലാവരും ഈ മീറ്റിംഗിൽ പങ്കെടുത്ത് യോഗയുടെ പ്രാധാന്യം ഉൾക്കൊള്ളണമെന്നു ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : 39104176, 39458020, 39237596