സംസ്കൃതി ബഹ്‌റൈൻ 2021-22 വർഷത്തെ മെമ്പർഷിപ് ഡ്രൈവിന് തുടക്കമായി

ബഹ്‌റൈൻ : 2021-22 കാലയളവിലെ സംസ്കൃതി ബഹറിനിന്റെ മെമ്പർഷിപ്പ് ഡ്രൈവ്,
ബഹ്‌റിനിലെ അറിയപ്പെടുന്ന സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകനായ ശ്രീ. സോവിച്ചന് ചെന്നട്ടുശ്ശേരിക്ക് മെമ്പർഷിപ്പ് നൽകി കൊണ്ടു തുടക്കം കുറിച്ചു.

സംസ്കൃതി ബഹ്‌റൈൻ ഓഫീസിൽ കൂടിയ ലളിതമായ ചടങ്ങിൽ സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ്‌ ശ്രീ പ്രവീൺ നായർ ശ്രീ സോവിച്ചന് മെമ്പർഷിപ്പ് നൽകി. ജനറൽ സെക്രട്ടറി ശ്രീ. റിതിൻ രാജ്, മെമ്പർഷിപ്പ് സെക്രട്ടറി ശ്രീ അനിൽ പിള്ള തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു