പൊതു സ്ഥലത്തു കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിക്കു അഭയം നൽകി BKSF കൂട്ടായ്മ

By : BT

ബഹ്‌റൈൻ : പൊതു സ്ഥലത്തു അന്തിയുറങ്ങിയിരുന്ന തമിഴ്നാട് തിരവൂർ സ്വദേശി കൃഷ്ണൻ വീരപ്പനാണ് BKSF അഭയം നൽകിയത് . കഴിഞ്ഞ ദിവസം മലയാളി ഇതേ അവസ്ഥയിൽ മരണപ്പെട്ടിരുന്നു . ഇദ്ദേഹം നാല് മാസമായി അൽഹംറ സിനിമാ തിയേറ്ററിനടുത്തുള്ള ഗാർഡനിൽ താമസിച്ചു വരിക ആയിരുന്നു . തമിഴ്നാട് സ്വദേശിയുടെ വിവരം ശ്രദ്ധയിൽ പെട്ട BKSF അംഗം കൃഷ്ണനെ അവിടെ നിന്നും കൂട്ടികൊണ്ട് പോയി താമസിക്കാനുള്ള സ്ഥലം നൽകുകയായിരുന്നു . ഇദ്ദേഹത്തിന്റെ കമ്പനിയുമായി ബന്ധപ്പെടുകയും എത്രയും വേഗം നാട്ടിലെത്തികുവാനുള്ള കാര്യങ്ങൾ കമ്പനി ഉടനെ ചെയ്യാമെന്ന ഉറപ്പും കൂട്ടായ്മക്ക് നൽകിയതായും BKSF അംഗങ്ങൾ അറിയിച്ചു . കോവിഡ് മഹാമാരിക്ക് ശേഷം ഈ പാർക്കിൽ നിന്ന് ഒട്ടനവധി തവണ ഇത്തരം വിഷയത്തിൽ BKSF കൂട്ടായ്മ ഇടപ്പെട്ട് സംരക്ഷണം ഒരുക്കുകയും നിരവധി പേരെ നാട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു .