വാക്‌സിനേഷൻ : കോവിഡ് പരിശോധ നടത്തേണ്ടതില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

ഒമാൻ : വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധ നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം വെക്തമാക്കി . വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണം നൽകിയിരിക്കുന്നത് .വാക്‌സീന്‍ ഘടകങ്ങളില്‍ വൈറസ് അടങ്ങിയിരിക്കുന്നുവെന്നും വാക്‌സീന്‍ സ്വീകരിച്ചാല്‍ രോഗത്തിന്‍റെ തീവ്രത വർധിക്കുമെന്നും അതിനാൽ കോവിഡ് ടെസ്റ്റ് വാക്‌സിനേഷന് മുൻപ് നടത്തണം എന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത് . ഇത് തെറ്റായ വിവരങ്ങളാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി . കോവിഡും വാക്സിനും സംബന്ധിച്ച വിവരങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റും സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഉപയോഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി