വാക്‌സിനേഷൻ രേഖ ഡിജിറ്റൽ പാസ്‌പോർട്ട് : സംവിധാനവുമായി ഖത്തർ എയർവേസ്

ഖത്തർ  :  ഡിജിറ്റൽ പാസ്‌പോർട്ട് സേവനംവഴി യാത്രക്കാരന് കോവിഡ് വാക്‌സിനേഷൻ രേഖ സൂക്ഷിക്കാൻ കഴിയുന്ന സംവിധാനവുമായി ഖത്തർ എയർവേസ്. ലോകത്ത് ആദ്യമായാണ് ഒരു എയർലൈൻസ് യാത്രക്കാരൻ വാക്‌സിൻ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താൻ ‘ഡിജിറ്റൽ രേഖാ’ സംവിധാനം ഒരുക്കുന്നത്. പുതിയ  പദ്ധതിയുടെ ഭാഗമായി  സ്വന്തം ജീവനക്കാരിലൂടെ ഈ മാസം മുതൽതന്നെ നടപ്പിലാക്കും .  കോവിഡ് മുൻകരുതലുകൾ പാലിച്ച് സുരക്ഷിതയാത്രക്കായി രാജ്യാന്തര എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ  പുറത്തിറക്കിയ ഡിജിറ്റൽ പാസ്‌പോർട്ട് സേവനംവഴി കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. കോവിഡ്കാല പ്രതിസന്ധികളെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ മറികടക്കുന്നതിൽ പുതിയ ചുവടുവെപ്പുമായാണ് ഖത്തർ എയർവേസ് രംഗത്തെത്തിയിരിക്കുന്നത്.