ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും

ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. ‘എംസിഎസ് ഏരിസ്’ എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ നാവസേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. ‘ഹെലിബോൺ ഓപ്പറേഷൻ’ നടത്തി സെപാ നേവി സ്‌പെഷ്യൽ ഫോഴ്‌സാണ് എംസിഎസ് ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ പിടിച്ചെടുത്തത്. നിലവിൽ കപ്പൽ പ്രദേശിക സമുദ്രത്തിലേക്ക് തിരിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.ഒരു ഹെലികോപ്റ്ററിൽ നിന്ന് കണ്ടെയ്നർ കപ്പലിലേക്ക് മൂന്ന് വ്യക്തികൾ വേ​ഗത്തിൽ കയറി പോകുന്നതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുവെന്ന് സുരക്ഷാ സ്ഥാപനമായ ആംബ്രെയാണ് അറിയിച്ചത്. ഇറാന്റെ റവല്യൂഷണറി ഗാർഡുകൾ നേരത്തെ ഈ ബോർഡിംഗ് രീതി ഉപയോഗിച്ചിരുന്നുവെന്നും ആംബ്രെ കൂട്ടിച്ചേർത്തു.ഇസ്രേൽ കോടിശ്വരന്റെ ഉടമസ്ഥതയിൽ ഉള്ള കമ്പനി ആണ് കപ്പലിന്റെ ഉടമസ്ഥരെന്നും റിപ്പോർട്ട് ഉണ്ട് . പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റി . കപ്പലിൽ ഇരുപത്തി അഞ്ചു ജീവനക്കാരിൽ 17 ഇന്ത്യക്കാരായ ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ട് .ഇതിൽ രണ്ടോളം മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട് (പാലക്കാട് , കോഴിക്കോട് സ്വദേശികൾ ) പാകിസ്ഥാൻ , ഫിലിപ്പീൻസ് , റഷ്യൻ സ്വദേശികളും . ഇറാൻ വിദേശ കാര്യ മന്ത്രാലയവുമായി ഇന്ത്യബന്തപെട്ടു .ജീവനക്കാരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട് . എന്നാൽ ഇസ്രായിലിനു നേരെ ഇറാൻ ആക്രമണം നടത്തുമെന്ന ഭീതിയിലാണ് ലോകം .