കലയും സംഗീതവും രാഷ്ടീയവും സമന്വയിപ്പിച്ച കർമ്മയോഗി

ബഹ്‌റൈൻ : കേരള മാപ്പിള കലാ അക്കാഥമി സംസ്ഥാന പ്രസിഡൻ്റും, ഉജ്ജ്വല വാഗ്മിയുമായിരുന്ന മുസ്ലീംലീഗ് നേതാവ് പി എച്ച് അബ്ദുള്ള മാസ്റ്ററുടെ നിര്യാണത്തിൽ കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.മാപ്പിളകലയുടെ അനന്ത സാദ്ധ്യതകളെ ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതിൽ പി എച്ച് അബ്ദുള്ള മാസ്റ്റർ വഹിച്ചപങ്കാളിത്തം എന്നും സ്മരിക്കപ്പെടെണ്ടതാണ്.മാസ്റ്ററുടെ വിയോഗത്തിൽ പ്രസ്ഥാനത്തിനും, കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായി കെ എം സി സി ബഹ്റൈൻ ആക്റ്റിംങ് പ്രസിഡൻ്റ് എ പി ഫൈസൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ അഭിപ്രായപ്പെട്ടു.പരേതനുവേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും നാളെ (08 / 05 / 24 ) ബുധൻ വൈകിട്ട് 8  ന് മനാമ കെ എം സി സി സംസ്ഥാന കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ചിട്ടുണ്ട് എന്നും ഭാരവാഹികൾ അറിയിച്ചു.