ലീഡർ ജന്മദിനം :ലീഡർ സ്റ്റഡി സെന്റർ തൊഴിലാളി ക്യാമ്പിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു

ബഹ്‌റൈൻ : സ്വാതന്ത്ര്യ സമര സേനാനിയും മുൻ മുഖ്യമന്ത്രിയുമായ ലീഡർ ശ്രീ കെ കരുണാകരന്റെ നൂറ്റി മൂന്നാം ജന്മദിനത്തിൽ ആദരസൂചകമായി ലോകമെമ്പാടും വിവിധ രീതിയിൽ സേവന പ്രവർത്തനങ്ങളിലൂടെ ലീഡർ സ്റ്റഡി സെന്റർ സ്മരിക്കുകയാണ്. ലീഡർ സ്റ്റഡി സെന്റർ ബഹ്റൈൻ ഘടകം കാലത്ത് 6 മണി മുതൽ ബഹ്റൈനിലെ തുബ്ലി സബൂർജി തൊഴിലാളി ക്യാമ്പിൽ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച്
പുഷ്പാർച്ചനയും മാസ്ക് വിതരണവും വസ്ത്ര വിതരണവും നടത്തി.നിരവധി പേർക്ക് സഹായം എത്തിച്ചതായി ലീഡർ സ്റ്റഡി സെന്റർ ജിസിസി കോഡിനേറ്റർ ബഷീർ അമ്പലായി അറിയിച്ചു