ബഹ്റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ഓപ്പൺ ഹൌസിൽ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു. കെ.പി.എ യുടെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആണ് ഓപ്പൺ ഹൌസുകൾ സംഘടിപ്പിക്കുന്നത്.
ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട് ഉത്ഘാടനം ചെയ്ത ഓപ്പൺ ഹൌസിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, സെക്രട്ടറി കിഷോർ കുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവർ ആശംസകളും അറിയിച്ചു. ഏരിയ പ്രസിഡന്റ് രതിൻ തിലകിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു ഏരിയ സെക്രട്ടറി സലിം തയ്യിൽ സ്വാഗതവും ഏരിയ ട്രെഷറർ ലിനീഷ് പി. ആചാരി നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം, നോർക്ക പദ്ധതി സംശയ നിവാരണം, തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. ഏരിയ
വൈ.പ്രസിഡന്റ് ജെയിൻ ടി തോമസ്, ജോ. സെക്രെട്ടറി രജീഷ് അയത്തിൽ , സെൻട്രൽ കമ്മിറ്റി അംഗം രജീഷ് പട്ടാഴി, സജീവ് ആയൂർ എന്നിവർ ഓപ്പൺ ഹൌസു നിയന്ത്രിച്ചു.
അടുത്ത ആഴ്ച ഗുദേബിയ ഏരിയയുടെ നേതൃത്വത്തിൽ ഓപ്പൺ ഹൌസ് ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗുദേബിയ ഏരിയ കോ ഓർഡിനേറ്റർ നാരായണൻ (3320 5249) , ട്രെഷറർ ഷിനു (3402 7134) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്