ബഹ്‌റൈൻ : മനുഷ്യ കടത്തുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ ബഹ്‌റൈൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിൽ തുടർച്ചയായി നാലാം വർഷവും മുൻപന്തിയിൽ എത്തിയത് അഭിമാനിക്കാവുന്ന നേട്ടമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ബഹ്‌റൈൻ മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു . കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം മന്ത്രി സഭായോഗം
ചേർന്നിരുന്നു . മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നീതിയും സമത്വവും ഉറപ്പുവരുത്തുന്നതിനായി ബഹ്‌റൈൻ സ്വീകരിച്ച നടപടിക്രമങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഇതിനെ കണക്കാക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു