ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

ഒമാൻ : ഹൃദയഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. കോഴഞ്ചേരി  വടശ്ശേരിൽ  ഹൗസിൽ വർഗീസിന്റെ  മകൻ സിബി ആണ് മരിച്ചത്. 25 വയസ്സായിരുന്നു. ഒമാനിലെ സലാലയിൽ വെച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.