ബഹ്റൈൻ : സാഹിത്യത്തിലെ സമഗ്ര സംഭാനക്കുള്ള കേരളീയ സമാജം നൽകിവരുന്ന സാഹിത്യ അവാർഡിന് ശ്രീ ഓം ചേരി എൻ.എൻ.പിള്ളയെ തെരഞ്ഞെടുത്തതായി ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ അറിയിച്ചു.
മലയാള സാഹിത്യത്തിൻറെയും ഭാഷയുടെയുമടക്കം വിവിധ മേഖലകളിൽ നൽകി വരുന്ന സംഭാവനകളെ മുൻനിർത്തിയാണ് ഈ വർഷത്തെ ബഹറൈൻ കേരളീയ സമാജ ത്തിൻറെ സാഹിത്യ പുരസ്കാരം ഓം ചേരി എൻ. എൻ.പിള്ളയ്ക്ക് നൽകുന്നതെന്നും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പത്രക്കുറിപ്പിൽ പറഞ്ഞു.
ആധുനിക മലയാള നാടക സാഹിത്യത്തിനും നാടക വേദിക്കും മറക്കാനാവാത്ത സംഭാവനകൾ നല്കിയ പ്രതിഭാശാലിയാണ് ഓം ചേരി എൻ.എൻ. പിള്ള . അദ്ദേഹത്തിൻറെ തേവരുടെ ആന , പ്രളയം തുടങ്ങിയ നാടകങ്ങൾ ആ മേഖലയിലെ പ്രധാന സംഭാവനകളാണ്. ഒട്ടേറെ ഏകാങ്കങ്ങളും ലഘുനാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കവിതയിലും ഗദ്യ സാഹിത്യത്തിലും അദ്ദേഹത്തിൻറെ ശ്രദ്ധേയമായ സംഭാവനകൾഉണ്ട് . ഏഴ് പതിറ്റാണ്ടോളമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന അദ്ദേഹം പ്രവാസി മലയാളികൾക്കിടയിൽ കേരളസംസ്കാരത്തെയും മലയാള സാഹിത്യത്തെയും പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചു വരികയാണ് എന്നും അദ്ദേഹം ക്കുട്ടിചേർത്തു .
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ പ്രൊഫസർ ഓം ചേരി സ്വതന്ത്ര പൂർവ തിരുവിതാംകുറിലെ മലയാള രാജ്യത്തിലെ പത്രപ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തേക്കു വരുന്നത് .പിന്നീട് ഇന്ത്യ ഗവർമെന്റിന്റെ ഇൻഫർമേഷൻ സർവീസിലും തുടർന്ന് ആൾ ഇന്ത്യ റേഡിയോ, ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ ,പബ്ലിക് റിലേഷൻ ഡിപ്പാർട്ടമെന്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്ന പദവികൾ വഹിച്ചു . പെനിസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ബിരുടം നേടിയിരുന്നു കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായും ബനാറസ് ,ഒസ്മാനിയ ,പഞ്ചാബ് യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫെസ്സറും ആയിരുന്നു.
ഡൽഹിയിലെ ആദ്യകാല മലയാളി പ്രമുഖരിൽ പെട്ട ഓംചേരിയുടെ തേവരുടെ ആന എന്ന നാടകം വ്യാപകമായി ശ്രദിക്കപ്പെടുകയും ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു . ദൈവം വീണ്ടും തെറ്റുധരിക്കുന്നു. കള്ളൻ കയറിയ വീട് ,ഉൽകൺo പെരുമാൾ, മിണ്ടാപൂച്ചകൾ.ഈ വെളിച്ചം നിങ്ങൾക്കുൾപ്പെടെ എൺപതിലധികം രചനകളാണ് ഓം ചേരി രചിച്ചത്.
കേരളത്തിന് പുറത്തുള്ള മലയാളി കുട്ടികൾക്ക് മലയാള ഭാഷ പഠിപ്പിക്കുന്നതിനുള്ള ആദ്യ കാല ശ്രമങ്ങളിൽ നേതൃത്വത്തുല്യമായ സംഭാവനകളർപ്പിച്ച ഭാഷാസ്നേഹിക്കുടിയാണ് ഓം ചേരി. അദ്ദേഹമSക്കമുള്ള വരു ടെ ഭാഷാപ്രവർത്തനം പിന്നീട് മലയാള ഭാഷാപ്രചരണം മലയാളം മിഷൻ സർക്കാർ തന്നെ നേരിട്ട് നടപ്പിലാക്കി തുടങ്ങി.
2000 മുതലാണ് ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളില്‍ എം.ടി.വാസുദേവന്‍നായര്‍, എം.മുകുന്ദന്, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി.മുഹമ്മദ്,സി.രാധാകൃഷ്ണന്, കാക്കനാടന്,സുകുമാര്‍ അഴീക്കോട്, സേതു, സച്ചിദാനന്ദന്, ടി.പദ്മനാഭൻ, പ്രൊഫ: എം.കെ സാനു, പ്രൊഫ: കെ.ജി ശങ്കരപിള്ള, ശ്രീ.കാവാലം നാരായണ പണിക്കര്‍, സക്കരിയ, പ്രഭാവർമ്മ എന്നിവരാണ് പുരസ്ക്കാരത്തിന് അർഹരായത്.
ശ്രീ എം മുകുന്ദൻ അധ്യക്ഷനായും ഡോ. കെ എസ്. രവികുമാർ, ഡോ. വി. പി. ജോയി, പി വി രാധാകൃഷ്ണപിള്ളയുമടങ്ങുന്ന ജൂറിയാണ് ഓംചേരി എൻ എൻ പിള്ളയെ അവാർഡിനായി തിരഞ്ഞെടുത്തത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമാണ് അവാർഡ് ദാന ചടങ്ങിൽ സമ്മാനിക്കുക.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവാർഡ് ദാന ചടങ്ങ് ഡൽഹിയിൽ വെച്ച് സംഘടിപ്പിക്കുമെന്നും തിയ്യതിയും മറ്റ് വിശദാംശങ്ങളും പിന്നിട് അറിയിക്കുന്നതായിരിക്കുമെന്നും ബഹറൈൻ കേരളീയ സമാജം വാർത്താക്കുറിപ്പിൽ അറിയിച്ചു