കുവൈറ്റ് : മൊബൈൽ കോവിഡ് വാക്സിനേഷൻ കാമ്പയിന്റെ നാലാം ഘട്ടത്തിൽ 60,000 പേർക്ക് വാക്സിൻ നൽകിയതായി മൊബൈൽ വാക്സിനേഷൻ യൂണിറ്റ് മേധാവി ഡോ. ദിന അൽ ദാബിബ് അറിയിച്ചു . ജൂൺ 21-നാണ് നാലാം ഘട്ട മൊബൈൽ വാക്സിനേഷൻ യൂണിറ്റ് ആരംഭം കുറിച്ചത് . ഗ്യാസ് സ്റ്റേഷനുകൾ, സെക്യൂരിറ്റി ആൻഡ് ഗാർഡ് കമ്പനികൾ, പൊതുഗതാഗതം, റെസ്റ്റോറന്റുകൾ, തുറമുഖ, നാവിഗേഷൻ കമ്പനികൾ എന്നിവയിലെ തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് . ഒരു കേന്ദ്രത്തിന് ഒരു ദിവസം 1,000 ഡോസ് വരെ വാക്സിൻ നൽകാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി