ദുൽഹജ് മാസപ്പിറവി : പ്രത്യേക നിർദേശം നൽകി സൗദി സുപ്രീം ജുഡീഷ്യൽ കൗൺസിൽ

By : Mujeeb Kalathil

സൗദി അറേബ്യ : ദുൽഹജ് മാസപ്പിറവി ദർശിക്കാൻ നാളെ  വൈകുന്നേരം ശ്രമിക്കണമെന്ന് സൗദി സുപ്രീം ജുഡീഷ്യൽ കൗൺസിൽ അറിയിച്ചു . വെള്ളിയാഴ്ച ദുൽഖഅദ് 29 ആയതിനാൽ അന്ന് വൈകുന്നേരം നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിന്റെ സഹായത്തോടെയോ ചന്ദ്രക്കല കാണുന്നവർ ഏറ്റവും അടുത്തുള്ള കോടതിയെ സമീപിച്ച് വിവരം നൽകണമെന്നും അറിയിപ്പിൽ പറയുന്നു . അടുത്തുള്ള  കോടതിയിലെത്താൻ ഹെൽപ് സെന്ററിൽ ബന്ധപ്പെടാമെന്നും സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിർദേശം നൽകി