കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മസ്കത്തിൽ മരണമടഞ്ഞു

ഒമാൻ : കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം മൂലകുന്നം സ്വദേശി കരിമ്പോലിൽ തങ്കപ്പൻ ആചാര്യയുടെ മകൻ സുനിൽ കുമാർ വി ടി (46) ഹൃദയാഘാതം മുലം ഒമാൻ മസ്കത്തിലെ ഖൗല ആശുപത്രിയിൽ വച്ച് മരണമടഞ്ഞു .കൊവിഡ് ബാധിച്ച് ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന സുനിൽ കുമാർ 10 വർഷത്തോളമായി ഒമാനിലെ ഗൾഫാർ എഞ്ചിനീറിങ് കമ്പനിയിലെ അസ്ഫൾട് എഞ്ചിനീയറായി ജോലി അനുഷ്ഠിച്ചു വരികയായിരുന്നു .മാതാവ്: ഓമന .ഭാര്യ: ജയശ്രീ മക്കൾ: ദേവിശ്രീ, അനുശ്രീ.സഹോദരങ്ങൾ: സ്മിത, സുഷമ, സുനീഷ് . സംസ്കാരം സോഹാറിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.