ഖത്തർ : ജൂലൈ 12 മുതൽ ഖത്തർ ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . ട്വിറ്ററിലൂടെ ആണ് അധികൃതർ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത് . കോവിഡ് -19 സംഭവവികാസങ്ങളെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഉപാധികളോടെ വിസ നൽകുന്നത് പുനരാരംഭിക്കുന്നതെന്നു മന്ത്രാലയം അറിയിച്ചു. ഖത്തർ അംഗീകരിച്ച വാക്സിൻ എടുത്ത പൗരന്മാർക്കും താമസക്കാർക്കും പ്രവേശനത്തിന് 14 ദിവസം മുമ്പ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെകിൽ കോരാന്റ്റയിൻ വിധേയരാകേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ അറിയിച്ചിരുന്നു .