കൊല്ലം അമ്പലത്തും ഭാഗം സ്വദേശി ഒമാനിലെ ഇബ്രിയിൻ കോവിഡ് ബാധിച്ച് മരണമടഞ്ഞു .

ഒമാൻ : കൊല്ലം അമ്പലത്തും ഭാഗം പൊരുവഴി സ്വദേശി അവിട്ടം നിവാസിൽ ശിവദാസൻ മകൻ സുനിൽകുമാർ (46) ഒമാനിലെ ഇബ്രി ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞു.സുവൈക്കിൽ ഡ്രൈവർ ജോലി
ചെയ്തു വരികയായിരുന്നു  .മാതാവ്: ലളിത. ഭാര്യ: ചന്ദ്രലേഖ സുനിൽകുമാർ
മക്കൾ: ശ്രീലാൽ, ശ്രീവിദ്യ, ശ്രീലക്ഷ്മി. സഹോദരങ്ങൾ: സുരേഷ്കുമാർ, സതീഷ് കുമാർ, സുഭാഷ് കുമാർ . സംസ്കാരം സോഹാറിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു