മനാമ : ബഹ്‌റൈനിൽ റഷ്യൻ വാക്സിൻ സ്പുട്നിക് വി യുടെ ഉൽപാദനം അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കുമെന്ന് റഷ്യയിലെ ബഹ്‌റൈൻ അംബാസിഡർ അഹമ്മദ് അൽ സാത്തി അറിയിച്ചു . സ്പുട്നിക് വി വാക്‌സിൻ സർട്ടിഫിക്കറ്റ് കൈവശമുള്ള ആളുകൾക്ക് പരിശോധനാഫലം നിയന്ത്രണ നടപടികളോ കൂടാതെ ഇരുരാജ്യങ്ങളും പ്രവേശിക്കാവുന്നതാണെന്നു ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട് . ഇക്കാര്യം സംബന്ധിച്ചുള്ള ഉടമ്പടിയിൽ ഇരുരാജ്യങ്ങളും ഉടൻ ഒപ്പുവെക്കും എന്നാണ് അറിയുന്നത്.