മനാമ : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസ്സെലിയോസ് മാർതോമ്മ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ അനുശോചനം രേഖപ്പെടുത്തി.പാവങ്ങളെയും, ദാരിദ്ര്യരെയും കരുതുവാനും, സഹായിക്കുവാനും എക്കാലവും ബാവ പ്രഥമപരിഗണന നൽകിയിരുന്നത്.ക്യാൻസർ ബാധിച്ചകുട്ടികളുടെ ചികിത്സക്ക് വേണ്ടി വിവിധ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
ബാവയുടെ വിയോഗം കേരളത്തിലെയും, ഇന്ത്യയിലെയും ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.