ബഹ്‌റൈൻ : ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവയുടെ ദേഹവിയോഗത്തിൽ U P P അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും ഒരുപോലെ ദുഃഖിതരായിരിക്കുന്ന ഈ അവസരത്തില്‍ U P P യും പങ്ക് ചേര്‍ന്നു കൊണ്ട് വത്സല പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ലോകമാകെയുള്ള സഭയുടെ വിശ്വാസികളായ എല്ലാവരോടും കൂടെ പ്രത്യേകിച്ച് ബഹ്‌റൈൻ സെന്റ് മേരീസ് കത്രീഡ്രല്‍ വിശ്വാസികളുടെ പ്രാർത്ഥനകളിലും പങ്കു ചേരുന്നു. വത്സല പിതാവിന്റെ സന്ദര്‍ശന വേളകളില്‍ ഇന്ത്യന്‍ സ്കൂളിന് അനുഗ്രഹ പ്രഥമായി നല്‍കിയിട്ടുള്ള സന്ദേശങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ സ്‌മരിക്കുന്നതായും എബ്രഹാം ജോൺ അറിയിച്ചു