ബഹ്‌റൈൻ : ദിവസങ്ങൾക്കു മുമ്പ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് പാർക്കിൽ കഴിയവെ മരണ പെട്ട തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശി സോമുവിന്റെ(സോമു ഗംഗാധരൻ – 45 ) മൃതദേഹം സംസ്കരിച്ചു .പൂർണമായും അദ്ദേഹത്തിന്റെ മതാചാര പ്രകാരം ഇന്ന് വൈകുന്നേരം ബഹ്‌റൈൻ സമയം അഞ്ചുമണിയോടെ സംസ്കാര ചടങ്ങുകൾ നടന്നത് .സോമുവിന്റെ അവസ്ഥ ഇന്ത്യൻ എംബസ്സിയിൽ BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ധരിപ്പിച്ചിരുന്നു . രേഖകൾ കൈയിൽ ഇല്ലാത്തതും മെഡിക്കൽ റിപ്പോർട്ട് കോവിഡ് പോസിറ്റീവ് ആയതിനാലും നാട്ടിലേക്കു കൊണ്ട് പോകുവാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു . അതിനെ തുടർന്ന് മൃതദേഹം ബഹ്റൈനിൽ സംസ്ക്കരിക്കാനുള്ള നടപടികൾ BKSF നേതൃത്വത്തിൽ ചെയ്തുവരികയായിരുന്നു . സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സോമുവിന്റെ കുടുബത്തിന്റെ കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തിനായി അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അമ്പാസഡറും എംബസി ഉദ്യോഗസ്ഥരും ICRF ചെയർമാനും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും ബഷീർ അമ്പലായി അറിയിച്ചു . ചിതാഭസ്മം നാട്ടിലെത്തിക്കുവാനുള്ള ഏർപ്പാടുകളും BKSF ന്റെ നേതൃത്വത്തിൽ ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു .