ഈദ് അൽ-അദാ അവധി ദിനങ്ങളിൽ പ്രതിരോധ കുത്തിവെപ്പെടുക്കുവാൻ വൻ തിരക്ക്

By : JT

കുവൈറ്റ് : ഈദ് അൽ-അദാ അവധി ദിവസങ്ങളിലും കുവൈറ്റിൽ കൊവിഡ് പ്രതിരോധകുത്തിവെപ്പ് കേന്ദ്രങ്ങളിൽ വൻ തിരക്ക്. ഈദിന്റെ ആദ്യ ദിവസം മിഷിരിഫ് എക്സിബിഷൻ മൈതാനത്തുള്ള വാക്സിനേഷൻ സെന്ററിൽ വലിയ തിരക്ക് അനുഭവപെട്ടു . വാക്സിനേഷൻ തോത് ത്വരിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി കുവൈറ്റിലെ പൗരന്മാർക്കും, വിദേശികൾക്കും ഈദ് അവധിദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം മുൻപ് വ്യക്തമാക്കിയിരുന്നു.