ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ : പ്രവാസികളുടെ കാത്തിരിപ്പു നീളുന്നു .

By : Mervin Karunagapally

ദുബൈ: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് തുടരുമെന്ന്   എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ സ്ഥിരീകരണം .  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  വരെ നിലവിലെ അവസ്ഥ  തുടരുമെന്നും അധികൃതര്‍ അറിയിച്ചു . ജൂലൈ 25 വരെ സർവീസില്ലെന്ന് എമിറേറ്റ്സും 31 വരെ സർവീസില്ലെന്ന് ഇത്തിഹാദും മുൻപ് അറിയിച്ചിരുന്നു .   പെരുന്നാൾ കഴിഞ്ഞ് മടങ്ങിയെത്താമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി ആയിരിക്കുകയാണ്  പുതിയ യാത്ര വിലക്ക് .കേരളത്തിലേക്കുള്ള വിമാന യാത്രക്കാർക്ക് RT PCR ടെസ്റ്റ് ആവശ്യമില്ലെന്ന് എയർ ഇന്ത്യ.വാക്സിൻ രണ്ട് ഡോസ് എടുത്തവർക്ക് ആണ് ഇളവ് അനുവദിച്ചിരിക്കുന്നത്