കുവൈറ്റ് : 693 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ കരുതല്‍ ധനശേഖരത്തിൽ ഗള്‍ഫ് രാജ്യങ്ങളിൽ കുവൈറ്റിന് ഒന്നാം സ്ഥാനം . ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണ് കുവൈറ്റ് ഉള്ളത് .കുവൈറ്റ് പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി വഴി കുവൈത്ത് ഭാവി ജനതക്കായി കരുതി വയ്ക്കുന്ന ധനശേഖരമാണിത്. കരുതല്‍ ധനത്തില്‍ കഴിഞ്ഞ മാര്‍ച്ചിന് ശേഷം മാത്രം 29.8 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഫോബ്സ് പട്ടികയിലെ വിവരങ്ങളനുസരിച്ച് കുവൈറ്റ് നിക്ഷേപ അതോറിറ്റിയുടെ മേല്‍നോട്ടത്തിലുളള കരുതല്‍ നിധിയില്‍ പകുതിയും അമേരിക്കയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ളത് 649 ബില്യണ്‍ ഡോളറോടെ യു എ ഇ യും . 430 ബില്യണ്‍ ഡോളറോടെ മൂന്നാം സ്ഥാനത്ത് സൗദി അറേബ്യ ആണ് .