പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ജോമോൻ ജോസഫിന് നവയുഗം യാത്രയയപ്പ് നൽകി

By : Mujeeb Kalathil

ദമ്മാം:  പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി അമാമ്ര യൂണിറ്റ് കമ്മിറ്റി അംഗമായ ജോമോൻ ജോസഫിന് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നൽകി.
യൂണിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ അമാമ്ര യൂണിറ്റ് പ്രസിഡന്റ് സുകു പിള്ള അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കോശി തരകൻ നവയുഗത്തിന്റെ ഉപഹാരം ജോമോന് കൈമാറി. നവയുഗം ദമ്മാം മേഖല സെക്രട്ടറി നിസ്സാം കൊല്ലം, മേഖല നേതാക്കളായ തമ്പാൻ നടരാജൻ, രാധാകൃഷ്‌ണൻ, നിസാർ എന്നിവർ ആശംസ പ്രസംഗം നടത്തി.
ദമ്മാമിലെ ഒക്കാല നാഷണൽ കമ്പനിയിൽ കഴിഞ്ഞ ആറു വർഷക്കാലമായി ജോലി ചെയ്തു വന്നിരുന്ന ജോമോൻ ജോസഫ്, കുടുംബപരമായ വിഷയങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നത്. അവിവാഹിതനാണ്. നാട്ടിൽതന്നെ ജോലി ചെയ്തു കുടുംബത്തോടൊപ്പം കഴിയാനാണ് ജോമോന്റെ തീരുമാനം.