ലോകാരോഗ്യ സംഘടന തലവൻ ബഹ്‌റൈനിൽ സന്ദർശനം നടത്തുന്നു .

By : BT

ബഹ്‌റൈൻ . വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ തലവൻ ഡോക്ടർ ടെഡ്രോസ് അദാനോം ഘേബ്രീയേശുസ്‌ രണ്ടു ദിവസത്തെ ബഹ്‌റൈൻ സന്ദർശനത്തിന് ഇന്ന് തുടക്കം കുറിക്കും . ബഹ്‌റൈനിൽ ആരംഭിക്കുന്ന WHO യുടെ ഓഫീസ് ഉത്ഘാടന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും . ലോകാരോഗ്യസംഘടന മനാമയ്ക്ക് അടുത്തിടെ “ഹെൽത്തി സിറ്റി 2021” എന്ന സ്ഥാനപ്പേര് നൽകിയിരുന്നു . കിഴക്കൻ മെഡിറ്ററേനിയൻ ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ. അഹമ്മദ് അൽ മന്ദാരി സന്ദർശനത്തിൽ പങ്കെടുക്കും . COVID-19 ഏറ്റവും ഫലപ്രദമായി നേരിടാൻ സ്വീകരിച്ച നടപടികളിൽ ബഹ്‌റൈൻ ലോക ശ്രദ്ധ നേടിയിരുന്നു