“സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു അധ്യായം തീർത്ത് സീറോമലബാർ സൊസൈറ്റി”

ബഹ്‌റൈൻ : കോവിഢ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ടു ജീവിതം ദുസ്സഹമായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി സീറോമലബാർ സൊസൈറ്റിയുടെ സൗജന്യ മാർക്കറ്റ്…. “കയ്യെത്തും ദൂരത്ത്…ഹൃദയപൂർവ്വം സിംസ്”

“നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…,എന്ന്,ഒരിക്കലും മനസ്സിലാകാത്ത; ,എന്നാൽ നമ്മുടെ പലരുടെയും മനസ്സിൽ നിന്നും പൂർണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തെയും, സഹജീവി സ്നേഹത്തെയും, ചേർത്തു പിടിക്കാനുള്ള എളിയ പരിശ്രമമാണ് സീറോ മലബാർ സോസൈറ്റിയുടെ “കൈയ്യെത്തും ദൂരത്ത്… ഹൃദയപൂർവ്വം സിംസ്” എന്ന ഈ പരിപാടിയുടെ ഉദ്ദേശമെന്ന് ഉദ്ഘാടനം ചെയ്ത് സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

ജനറൽ സെക്രട്ടറി ശ്രീ.സജു സ്റ്റീഫൻ അധ്യക്ഷനായ ചടങ്ങിൽ സഹജീവികളോടുള്ള ഉദാത്ത സ്നേഹത്തിൻറെ മാതൃകയാണ് സീറോ മലബാർ സൈറ്റിയുടെ സൗജന്യ മാർക്കറ്റ്, “കൈയ്യെത്തും ദൂരത്ത്… ഹൃദയപൂർവ്വം സിംസ്” എന്ന് ചടങ്ങിൽ സംസാരിച്ച മുൻ പ്രസിഡൻറ് ശ്രീ .ജേക്കബ് വാഴപ്പള്ളിയും,വൈസ് പ്രസിഡണ്ട് ശ്രീ .പോളി വിതയത്തിലും പറഞ്ഞു. കൺവീനർ ശ്രീ പി. ടി. ജോസഫ് സ്വാഗതവും ജോയിൻറ് സെക്രട്ടറി ശ്രീ. ജോജി വർക്കി നന്ദിയും പറഞ്ഞു.