ബ​യോ ഡീ​സ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സം​രം​ഭം ഒ​മാ​നി​ൽ വരുന്നു.

മ​സ്​​ക​ത്ത്​: പാ​ച​കം ചെ​യ്ത ഭ​ക്ഷ്യ​എ​ണ്ണ​യി​ൽ നി​ന്ന്​ ബ​യോ ഡീ​സ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സം​രം​ഭം ഒ​മാ​നി​ലേ​ക്കും. മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്പ​നി​ക​ളാ​ണ് ഒ​മാ​നി​ലെ ആ​ദ്യ ബ​യോ ഡീ​സ​ല്‍ പ്ലാ​ൻ​റ്​​ സ്ഥാ​പി​ക്കു​ന്ന​ത്. ഖ​ത്ത​ർ കേ​ന്ദ്ര​മാ​യു​ള്ള എ​റി​ഗോ ഗ്രൂ​പ്പും ദു​ബൈ കേ​ന്ദ്ര​മാ​യു​ള്ള ന്യൂ​ട്ര​ൽ ഫ്യു​വ​ൽ​സ്​ ഹോ​ൾ​ഡി​ങ്​ ലി​മി​റ്റ​ഡും സം​യു​ക്​​ത​മാ​യി ബ​ർ​ക്ക വ്യ​വ​സാ​യ​മേ​ഖ​ല​യി​ലാ​ണ് ക​മ്പ​നി സ്​​ഥാ​പി​ക്കു​ക. പ്രാ​ദേ​ശി​ക​മാ​യി ശേ​ഖ​രി​ക്കു​ന്ന ഉ​പ​യോ​ഗി​ച്ച പാ​ച​ക എ​ണ്ണ ഉ​പ​യോ​ഗി​ച്ച്​ പ്ര​തി​വ​ർ​ഷം എ​ട്ടു​ ല​ക്ഷം ഗാ​ല​ൺ ബയോഡീസലാണ്​ ​ ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​രു ക​മ്പ​നി​ക​ൾ​ക്കും സു​ൽ​ത്താ​നേ​റ്റി​ലെ മാ​ലി​ന്യ​സം​സ്​​ക​ര​ണ​ത്തി‍െൻറ ചു​മ​ത​ല​യു​ള്ള ഒ​മാ​ൻ എ​ൻ​വ​യേ​ൺ​മെൻറ​ൽ സ​ർ​വി​സ​സ്​ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഒ​മാ​നി​ലെ ചെ​റു​കി​ട റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലെ​യ​ട​ക്കം ഉ​പ​യോ​ഗി​ച്ചു ക​ഴി​ഞ്ഞ എ​ണ്ണ ശേ​ഖ​രി​ച്ച് ബ​ർ​ക്ക​യി​ലെ ബ​യോ ഡീ​സ​ല്‍ പ്ലാ​ൻ​റി​ല്‍ എ​ത്തി​ക്കും. നി​ശ്ചി​ത തു​ക ന​ല്‍കി​യാ​ണ് ഇ​ത്​ ക​മ്പ​നി ശേ​ഖ​രി​ക്കു​ക. ഈ ​എ​ണ്ണ​യു​ടെ 95 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ബ​യോ ഡീ​സ​ല്‍ ആ​യി മാ​റ്റാ​നാ​കും. ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ബ​യോ​ഡീ​സ​ൽ യൂ​റോ​പ്പി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യും. പാ​ച​കം ചെ​യ്ത ഭ​ക്ഷ്യ​എ​ണ്ണ ഉ​പ​യോ​ഗി​ച്ച്​ ബ​യോ ഡീ​സ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ൽ മു​ൻ​നി​ര​യി​ലു​ള്ള ക​മ്പ​നി​യാ​ണ്​ എ​റി​ഗോ ഗ്രൂ​പ്​. ഖ​ത്ത​റി​ന്​ പു​റ​മെ ഇ​ന്ത്യ, മ​ലേ​ഷ്യ, തു​നീ​ഷ്യ, ഫി​ലി​പ്പീ​ന്‍സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ്രൂ​പ്പി​ന്​ പ്ലാ​ന്‍റു​ക​ളു​ണ്ട്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ആ​ദ്യ ലൈ​സ​ൻ​സ്​​ഡ്​ ബ​യോ ഫ്യു​വ​ൽ ഉ​ൽ​​പാ​ദ​ന​കേ​ന്ദ്രം 2011ൽ ​സ്​​ഥാ​പി​ച്ച ക​മ്പ​നി​യാ​ണ്​ ന്യൂ​ട്ര​ൽ ഫ്യു​വ​ൽ​സ്. ക​മ്പ​നി ഡ​യ​റ​ക്ട​ര്‍മാ​രാ​യ നൗ​ഷാ​ദ് റ​ഹ്മാ​ന്‍, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.