കെഎംസിസി ബഹ്‌റൈന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആറിന്

മനാമ: മുസ്ലിം ലീഗ് സമുന്നത നേതാവും കേരളത്തിന്റെ മതേതര മുഖവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 12 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഞങ്ങളുടെ തങ്ങള്‍, എല്ലാവരുടെയും’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആറിന് നടക്കും. ബഹ്‌റൈന്‍ സമയം വൈകിട്ട് 6.30ന് (ഇന്ത്യന്‍ സമയം 9.00) സൂം വഴി നടക്കുന്ന സംഗമം അദ്ദേഹത്തിന്റെ പുത്രനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിഎംപി സംസ്ഥാന ജന.സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സിപി ജോണ്‍ അനുസ്മരണ പ്രഭാഷം നടത്തും. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും അനുഭവങ്ങളും പങ്കുവയ്ക്കുന്ന സംഗമത്തില്‍ കെഎംസിസി സംസ്ഥാന നേതാക്കള്‍, മറ്റ് പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതാനുഭവങ്ങള്‍ എല്ലാ കാലത്തും ഓര്‍ത്തെടുക്കേണ്ടതാണെന്നും കേരളത്തിലെ മതേതര ഐക്യം ശക്തമാക്കിയ മഹാനുഭവനെ ഓര്‍മ്മിക്കുന്ന സംഗമത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം, ആക്ടിംഗ് ജന. സെക്രട്ടറി മുസ്തഫ കെപി എന്നിവര്‍ പറഞ്ഞു. https://us02web.zoom.us/j/87409039839?pwd=TC9GekhkQzBCSnRsTkRHenIwNDBPdz09. ലിങ്കിലൂടെ സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് നേതാക്കള്‍ അറിയിച്ചു.