ഐ സി ആർ എഫ് ചെയർമാനായി തെരഞ്ഞെടുത്ത, ഡോക്ടർ ബാബു രാമചന്ദ്രനെ സീറോമലബാർ സൊസൈറ്റി ആദരിച്ചു

ബഹ്‌റൈൻ :സീറോമലബാർ  സൊസൈറ്റിയുടെ സന്തതസഹചാരിയും, ആതുര-സേവന രംഗത്തും, ബഹറിനിലെ, കലാ-സാംസ്കാരിക, സാമൂഹ്യ മണ്ഡലത്തിലും എളിമയുടെ മുഖമായ   ഐ. സി .ആർ. എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രനെ സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പൊന്നാടയണിയിച്ച്  സിറോ മലബാർ സൊസൈറ്റിയുടെ ആദരവും, അഭിനന്ദനങ്ങളും അറിയിച്ചു.  മനുഷ്യരെ കുറേക്കൂടി സ്നേഹത്തോടെയും…, ആർദ്രതയുടെയും…, നോക്കാനുള്ള സ്നേഹ ക്ഷണത്തിൻറെ പേരാണ് ഐ. സി. ആർ .ഫ് ചെയർമാൻ പദം എന്ന് ചാൾസ് ആലുക്ക അഭിപ്രായപ്പെട്ടു.ബഹറിൻ ഐ. സി .ആർ. എഫ് . എന്നും മറ്റു സംഘടനകൾക്ക് മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച കോർ ഗ്രൂപ്പ് ചെയർമാൻ,ശ്രീ. പോൾ,ഉറുവത്ത് പറഞ്ഞു.  ചടങ്ങിൽ ഭാരവാഹികളായ ശ്രീ.മോൻസി മാത്യു ശ്രീ.ജോൺ ആലപ്പാട്ട് ശ്രീ.ഷിബിൻ സ്റ്റീഫൻ ,  ശ്രീ.ലോഫി,  ശ്രീ.ജോജി വർക്കി എന്നിവർ സംസാരിച്ചു.സീറോമലബാർ സൊസൈറ്റി , സെക്രട്ടറി ശ്രീ സജു സ്റ്റീഫൻ  സ്വാഗതവും വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.