ബഹ്റൈൻ / കേരളം : കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്ത് ചാരിറ്റി പ്രവർത്തനങ്ങളിലെ ആദ്യ സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഏറ്റെടുക്കുകയും നാട്ടിൽ അത് കൈമാറുകയും ചെയ്തു. കൊയിലാണ്ടി നന്തി സ്വദേശിയായ മുഹമ്മദ് സെൻഹാൻ എന്ന കുട്ടിക്ക് വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി സെൻഹാൻ ചികിത്സാ സഹായ കമ്മിറ്റി അംഗം വി. കെ. കെ. ഉമ്മർ പ്രസ്തുത സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗിരീഷ് കാളിയത്തിൽ നിന്നും ഏറ്റുവാങ്ങി. കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് മാസ്റ്റർ, ജനറൽ സെക്രട്ടറി റഷീദ് മൂടാടി, ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, വൈസ് പ്രസിഡന്റ് ജബ്ബാർ കുട്ടീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലത്തീഫ് കൊയിലാണ്ടി, ഫൈസൽ ഈയഞ്ചേരി, പത്താം വാർഷിക ചാരിറ്റി കമ്മിറ്റി കൺവീനർ ഫാറൂഖ് ബോഡിസോൺ എന്നിവർ പങ്കെടുത്തു.