ദുബായ്: പ്രവാസികളുടെ കാലഹരണപ്പെട്ട റെസിഡൻസി വിസയുടെ കാലവധി നീട്ടി

ദുബായ് :  കോവിഡ്  നിയന്ത്രണങ്ങൾക്കിടയിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന റെസിഡൻസി വിസകാലഹരണപ്പെട്ടവർക്ക് ആശ്വാസം, 2021 ഡിസംബർ 9 വിസയുടെ കാലാവധി നീട്ടി.കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിതോടെ യുഎഇ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിസ കലാവധി അവസാനിച്ച നിരവധി താമസക്കാർക്ക് വീണ്ടും അപേക്ഷിക്കുന്നതിന് ഒരു മാസത്തെ സാവകാശം ഉൾപ്പെടെ മൂന്ന് മാസത്തേക്ക് ഓട്ടോമാറ്റിക് വിസ പുതുക്കലാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.യുഎഇയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് വിസ സ്റ്റാറ്റസ് https://amer.gdrfad.gov.ae/visa-inquiry എന്ന വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.യാത്രയ്ക്ക് പ്രീ-ട്രാവൽ GDRFA അംഗീകാരം ഇപ്പോഴും നിർബന്ധമാണ്