സിഎച്ച് സെൻറ്റ റിനുള്ള ഫണ്ട് ബഹ്‌റൈന്‍ കെഎംസിസി കൈമാറി

മനാമ: കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎച്ച് സെന്ററിന് ബഹ്‌റൈന്‍ കെഎംസിസിയുടെ സഹായഹസ്തം. സിഎച്ച് സെന്ററിന് കീഴില്‍ ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിന് വേണ്ടിയുള്ള ഫണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാനില്‍നിന്ന് ഏറ്റുവാങ്ങി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധനരായ രോഗികളെ സഹായിക്കുന്ന സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും അതിനെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ചടങ്ങില്‍ സിഎച്ച് സെന്റര്‍ പ്രസിഡന്റ് കോയ ഹാജി അധ്യക്ഷത വഹിച്ചു. എംഎ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഡോ. ടിപി അഷ്‌റഫ്, ഡോ. എംഎ അമീറലി, കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ഭാരവാഹികളായ ഷാഫി പാറക്കട്ട, ഇസ്ഹാഖ്, എംഎ റഹ്‌മാന്‍, ഫൈസല്‍ കോട്ടപ്പള്ളി, ജെപികെ തിക്കോടി, ആലിയ ഹമീദ് ഹാജി, സിഎച്ച് സെന്റര്‍ ഭാരവാഹികളായ എളേറ്റില്‍ ഇബ്രാഹിം, എംവി സിദ്ധീഖ് മാസ്റ്റര്‍, ഇ മാമുക്കോയ മാസ്റ്റര്‍, പിഎന്‍കെ അഷ്‌റഫ്, മരക്കാര്‍ ഹാജി, ഒ അലവി ഹാജി, ഒ ഉസ്സയിന്‍, ബാപ്പന്‍കുട്ടി നടുവണ്ണൂര്‍, അരിയില്‍ മൊയ്തീന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. സിഎച്ച് സെന്റര്‍ ട്രഷറര്‍ ടിപി മുഹമ്മദ് നന്ദി പറഞ്ഞു.